26.8 C
Attingal
Saturday, April 26, 2025
HomeNewsLocal Newsആറ്റിങ്ങല്‍ നഗരൂർ വെള്ളംകൊള്ളിയിൽ വന്‍ മയക്കുമരുന്ന് വേട്ട

ആറ്റിങ്ങല്‍ നഗരൂർ വെള്ളംകൊള്ളിയിൽ വന്‍ മയക്കുമരുന്ന് വേട്ട

രണ്ട് വാഹനങ്ങളിലായി കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവും,4 കിലോ ഹാഷിഷ് ഓയിലും നഗരൂർ വെള്ളംകൊള്ളിയിൽ നിന്ന് എക്‌സൈസ് പിടികൂടി. വാഹനത്തെ പിന്തുടര്‍ന്നെത്തിയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം മയക്കുമരുന്ന് കസ്റ്റഡിയിലെടുത്തത്.

അന്താരാഷ്ട്ര വിപണിയിൽ 6 കോടിയോളം വിലമതിക്കുന്ന ലഹരിമരുന്നുകളാണ് പിടികൂടിയതെന്നാണ് സൂചന.

നാലു പേരെ അറസ്റ്റ് ചെയ്തു. വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.

- Advertisment -

Most Popular