32.7 C
Attingal
Saturday, April 27, 2024
HomeNewsLocal Government Announcementsമാലിന്യ പരിപാലന രംഗത്ത് ബയോ മൈനിംഗ് മെഷിനറി സംവിധാനവുമായി ആറ്റിങ്ങൽ നഗരസഭ

മാലിന്യ പരിപാലന രംഗത്ത് ബയോ മൈനിംഗ് മെഷിനറി സംവിധാനവുമായി ആറ്റിങ്ങൽ നഗരസഭ

നഗരത്തിലെ ഖരമാലിന്യ സംസ്കരണത്തിന് പുതിയ വഴിത്തിരിവ്. ബയോ മൈനിംഗ് യന്ത്ര സംവിധാനം ഉപയോഗിച്ച് വിവിധ തരം ഖരമാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കാൻ സാധിക്കും. നിലവിൽ ചവറ് സംസ്കരണ തൊഴിലാളികളാണ് മാലിന്യങ്ങൾ വേർതിരിക്കുന്നത്. പ്രതിദിനം 14 മുതൽ 16 ടൺ വരെ മാലിന്യം നഗരസഭ ശുചീകരണ വിഭാഗം പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിൽ എത്തിക്കാറുണ്ട്.

ഇതിൽ ജൈവ അജൈവ മാലിന്യങ്ങളോടൊപ്പം പ്ലാസ്റ്റിക്ക്, വിവിധയിനം ലോഹങ്ങൾ എന്നിവയും ഉൾപ്പെടുന്നു. എന്നാൽ ബയോ മൈനിംഗ് മെഷീന്റെ പ്രവർത്തനം യാഥാർത്ഥ്യം ആകുന്നതോടെ ഖര മാലിന്യങ്ങളും പാഴ് വസ്തുക്കളും ഈ യന്ത്രത്തിലൂടെ കടത്തിവിട്ട് വേർതിരിച്ച് ശേഖരിക്കാനും അനായാസം സംസ്കരിക്കാനും കഴിയും.

കൂടാതെ ഈ സംവിധാനം പ്രവർത്തന സജ്ജമാകുമ്പോൾ പഴകിയ മാലിന്യങ്ങൾ തരം തിരിക്കുന്നതിൽ നിന്നും ജീവനക്കാരുടെ നേരിട്ടുള്ള ഇടപെടൽ പരമാവധി ഒഴിവാക്കി അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താനും സാധിക്കും. ശുചീകരണ മേഖലയിലെ പ്രാവർത്തനങ്ങൾക്ക് എപ്പോഴും വേറിട്ട മാതൃകയാണ് ആറ്റിങ്ങൽ.

- Advertisment -

Most Popular