29.8 C
Attingal
Saturday, April 26, 2025
HomeEducationസംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ മികച്ച പ്ലസ് ടു പരീക്ഷാഫലം നേടി ആറ്റിങ്ങൽ ബോയ്സ്

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ മികച്ച പ്ലസ് ടു പരീക്ഷാഫലം നേടി ആറ്റിങ്ങൽ ബോയ്സ്

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ ഇത്തവണയും മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് എച്ച്എസ്എസ്. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ആദ്യ സ്ഥാനമാണ് ആറ്റിങ്ങൽ ബോയ്സ് എച്ച്എസ്എസ് കരസ്ഥമാക്കിയത്. 53 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ആകെ വിജയശതമാനം 97.

സ്കൂളിന് അഭിമാനമായി ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർത്ഥിനി അശ്വതി എം എസ് 1200 ൽ 1199 നേടി. ആറ്റിങ്ങൽ എ സി എ സി നഗറിൽ എസ് ബി ഭവനിൽ മനോഹർ എസ് സ്മിത എസ് എസ് ദമ്പതികളുടെ മകളാണ് അശ്വതി.

ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി വിദ്യാർത്ഥികളെയും അധ്യാപകരെയും പിടിഎയെയും അഭിനന്ദിച്ചു.

- Advertisment -

Most Popular