26.8 C
Attingal
Sunday, April 27, 2025
HomeHealthസ്രവം എടുത്തശേഷം ആലങ്കോട് പ്രവാസിയെ വീട്ടിലേക്കയച്ചു; ഫലം വന്നപ്പോൾ പോസിറ്റിവ്

സ്രവം എടുത്തശേഷം ആലങ്കോട് പ്രവാസിയെ വീട്ടിലേക്കയച്ചു; ഫലം വന്നപ്പോൾ പോസിറ്റിവ്

ശനിയാഴ്ച കുവൈത്തില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിയായ 42കാരനെയാണ് സ്രവം എടുത്തശേഷം മെഡിക്കൽ കോളജിൽ നിന്നു വീട്ടിലേക്കയച്ചത്.

ഞായറാഴ്ച ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റിവ് ആയതോടെയാണ് ഗുരുതര വീഴ്ച വെളിച്ചത്തായത്.

ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. സ്വകാര്യവാഹനത്തിലാണ് വീട്ടിലേക്കുപോയത്.

വിമാനത്താവളത്തില്‍ നിന്നു മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത കേസിലാണ് വീഴ്ച. കോവിഡ് സ്ഥിരീകരിച്ചശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിരിച്ചെത്തിച്ചു.

ആലങ്കോട് സ്വദേശിക്ക് കുവൈത്തില്‍ വച്ചും കോവിഡ് ബാധിച്ച് സുഖംപ്രാപിച്ചിരുന്നു.

- Advertisment -

Most Popular