30.8 C
Attingal
Friday, March 21, 2025
HomeNewsLocal Newsരാത്രിയിലെ വീടാക്രമണം അക്രമിസംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ.

രാത്രിയിലെ വീടാക്രമണം അക്രമിസംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ.

കടയ്ക്കാവൂർ തൊപ്പിച്ചന്ത കുടവൂര്‍ക്കോണം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു രാത്രിസമയങ്ങളില്‍ വീടാക്രമണമടക്കം ഒന്നരയാഴ്ചക്കിടെ മൂന്നോളം കേസുകള്‍ക്കു നേതൃത്വം നൽകിയ അക്രമിസംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ.

കീഴാറ്റിങ്ങൽ പെരുംകുളം ഇടയ്ക്കോട് കോളനിയിൽ കാട്ടുവിളവീട്ടിൽ അച്ചു എന്നുവിളിപ്പേരുള്ള ശരത്തി(19)നെയാണു കടയ്ക്കാവൂർ എസ്എച്ച്ഒ ശിവകുമാർ, എസ്ഐ വിനോദ് വിക്രമാദിത്യൻ, സിപിഒമാരായ ജ്യോതിഷ്, ബിനോജ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ ശരത്തും സംഘവും ആയുധങ്ങളുമായി കുടവൂർക്കോണം ജംക്‌ഷനിലെത്തി കൊടിമരങ്ങള്‍ തകർക്കുകയും സമീപത്തെ കടകളുടെ ബോർഡുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥത്തു വിവിധ പാര്‍ട്ടികളെ തമ്മില്‍ സംഘര്‍ഷത്തിലാക്കി മുതലെടുപ്പുനടത്തുകയാണു പ്രതികളുടെ ലക്ഷ്യമെന്നു പൊലീസ് അറിയിച്ചു.

ഒരാഴ്ച മുന്‍പു തൊപ്പിച്ചന്തയ്ക്കു സമീപം പൂജാരിമാരുടെ നേര്‍ക്കുള്ള അക്രമവും സ്ഥലത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്നതായിരുന്നു. വര്‍ക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

Most Popular