29.8 C
Attingal
Thursday, February 13, 2025
HomeEducationCoaching Centersസ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ 125 ഒഴിവുകളിലേക്ക് പട്ടികവര്‍ഗക്കാര്‍ക്ക് പി.എസ്.സി.യുടെ സ്‌പെഷ്യല്‍ വിജ്ഞാപനം. വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകള്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നീ പ്രദേശങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന എല്ലാ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍നിന്നുമാത്രം രണ്ടാംഘട്ട സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്.

വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എല്‍.സി. പരീക്ഷയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എസ്.എസ്.എല്‍.സി. തോറ്റവരെയും പരിഗണിക്കുന്നതാണ്. മതിയായ എണ്ണം ഉദ്യോഗാര്‍ഥികളെ ലഭ്യമായിട്ടില്ലെങ്കില്‍ വിദ്യാഭ്യാസയോഗ്യത 8-ാം ക്ലാസുവരെ താഴ്ത്തുന്നതാണ്. 

ശമ്പളം: 22,200-48,000 രൂപ. 

അപേക്ഷ: കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍വഴി ഓണ്‍ലൈനായി അപേക്ഷിക്കണം

വിശദവിവരങ്ങള്‍ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
അവസാന തീയതി: ജൂണ്‍ 24-ന് വൈകീട്ട് അഞ്ചുവരെ

- Advertisment -

Most Popular