30.8 C
Attingal
Friday, March 21, 2025
HomeNewsLocal Newsആറ്റിങ്ങലിലെ ദേശീയ പാത വികസനം നേരിട്ട് കാണൂ

ആറ്റിങ്ങലിലെ ദേശീയ പാത വികസനം നേരിട്ട് കാണൂ

പൂവന്‍പാറ മുതല്‍ മൂന്നു മുക്ക്  വരെ ഉള്ള ഭാഗത്തെ റോഡ്‌ ഫോര്‍-ലെയിന്‍ ആക്കുന്ന പണി പുരോഗമിക്കുന്നു.  ഇപ്പോള്‍ പൂവന്‍ പാറ ഗവ. ഹോമിയോ ആശുപത്രി മുതല്‍  കിഴക്കേ നാലുമുക്ക് വരെ ഒണ്‍വേ ആണ്. ബൈക്കുകള്‍ ഇടയ്ക്കിടെ കടന്നു പോകുന്നുണ്ട്.  റോഡിന്‍റെ ഒരു പകുതി കുഴിച്ചിട്ടിരിക്കുകയാണ്.

കിഴക്കേ നാലുമുക്ക് മുതല്‍ ആലംകോട് വഴി പോകേണ്ട വാഹനങ്ങള്‍ പാലസ് റോഡില്‍ കയറി കൊല്ലമ്പുഴ വഴി മണനാക്കിലോടെ വേണം പോകേണ്ടത്.

ഞായറാഴ്ച വൈകുന്നേരം (26-7-2020) ആണ് വീഡിയോ എടുത്തത്. അതിനാല്‍ വലിയ തിരക്കില്ല. സാധാരണ ഇതിലും കൂടുതല്‍ തിരക്ക് കാണാറുണ്ട്.

- Advertisment -

Most Popular