26.8 C
Attingal
Saturday, April 26, 2025
HomeNewsLocal Newsആറ്റിങ്ങല്‍കൊട്ടാരത്തിലെ മണ്ഡപക്കെട്ടിന്റെ ഒരുഭാഗം പൊളിഞ്ഞുവീണു.

ആറ്റിങ്ങല്‍കൊട്ടാരത്തിലെ മണ്ഡപക്കെട്ടിന്റെ ഒരുഭാഗം പൊളിഞ്ഞുവീണു.

സംരക്ഷണനടപടികള്‍ എങ്ങുമെത്താത്തതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍കൊട്ടാരത്തിലെ മണ്ഡപക്കെട്ടിന്റെ ഒരുഭാഗം പൊളിഞ്ഞുവീണു. കൊട്ടാരം സംരക്ഷിക്കാന്‍ ബജറ്റില്‍ തുകവകയിരുത്തുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.

തിരുവിതാംകൂര്‍രാജവംശത്തിന്റെ അമ്മവീടും ആറ്റിങ്ങല്‍ കലാപത്തിന്റെ കേന്ദ്രബിന്ദുവുമായ ആറ്റിങ്ങല്‍ കൊട്ടാരം സംരക്ഷിതസ്മാരകമാക്കുന്നതിനായാണ് സംസ്ഥാനബജറ്റില്‍ മൂന്നുകോടിരൂപ വകയിരുത്തിയത്. പുരാവസ്തുവകുപ്പ് ഏറ്റെടുത്ത്‌സംരക്ഷിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

കൊട്ടാരംവകക്ഷേത്രങ്ങളും മണ്ഡപക്കെട്ടെന്ന് അറിയപ്പെടുന്ന മുഖമണ്ഡപം ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളും ദേവസ്വംബോര്‍ഡിന്റെ അധീനതയിലാണ്. കെട്ടിടങ്ങള്‍ സംരക്ഷിക്കാനുള്ള അവകാശം ദേവസ്വംബോര്‍ഡ് പുരാവസ്തുവകുപ്പിന് കൈമാറിയതായാണ് . എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകാതിരുന്നത് മുഖമണ്ഡപത്തിന്റെ നാശത്തിനിടയാക്കി. അവശേഷിക്കുന്നഭാഗം ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്.

- Advertisment -

Most Popular