27.8 C
Attingal
Monday, November 11, 2024
HomeNewsLocal Newsകോരാണിയിൽ മാമം പാലമൂട്ടിൽ ബൈക്കും ലോറിയും അപകടത്തിൽപ്പെട്ടു

കോരാണിയിൽ മാമം പാലമൂട്ടിൽ ബൈക്കും ലോറിയും അപകടത്തിൽപ്പെട്ടു

മാമം പാലമൂട്ടിൽ രേവതി ഓഡിറ്റോറിയത്തിന് സമീപം ബൈക്കും ലോറിയും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ബൈക്കും എതിർദിശയിൽ വന്ന വാഹനവും കൂട്ടി ഇടിക്കുകയും ബൈക്കിന് പിന്നാലെ വന്ന ലോറിക്കടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയും ബൈക്കിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയും ചെയ്തു.

രണ്ടു പേരിൽ ഒരാൾ മരിച്ചു, മറ്റൊരാളുടെ നില അതീവ ഗുരുതരമാണ്. അയിലം സ്വദേശി അച്ചു (22) ആണ് അപകടത്തിൽ മരിച്ചത്.കൂടെ ഉണ്ടായിരുന്ന ആറ്റിങ്ങൽ സ്വദേശി ആസിഫിനെ (23) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ടു പേരും മരിയൻ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ്.

അപകടത്തിൽ ബൈക്ക് പൂർണമായി നശിച്ചു. ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

അപകടത്തെ തുടർന്ന് വൻ ഗതാഗത തടസ്സമാണ് ഉണ്ടായത്.

- Advertisment -

Most Popular