29.8 C
Attingal
Thursday, May 9, 2024
HomeEducationഅവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ സംഗീത ആൽബം പുറത്തിറക്കി

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ സംഗീത ആൽബം പുറത്തിറക്കി

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് പദ്ധതിയ്ക്കു വേണ്ടി ആറ്റിങ്ങൽ കലാഭവൻ മണി സേവന സമിതിയുടെ സഹകരണത്തോടെ തയ്യാറാക്കിയ സംഗീത ആൽബം പ്രകാശനം ചെയ്തു. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ സമൂഹത്തിൽ എത്തിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു സംഗീത ആൽബത്തിന് രൂപം നൽകിയത്.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ കലാഭവൻമണി സേവന സമിതിയുമായി സഹകരിച്ചു കൊണ്ട് നടത്തിയ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടേയും കേഡറ്റുകളുടെ കാർഷിക – ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും നേർക്കാഴ്ചയാണ് ഈ ആൽബത്തിൽ. ആറ്റിങ്ങൽക്കാരായ ഒരു കൂട്ടം കലാകാരൻമാരാണ് ഗാനത്തിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്.

ഷിബുവിൻ്റെ വരികൾക്ക് ജിതിൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സജീവ് ആണ്. അനന്തു കൃഷ്ണയാണ് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത്. അധ്യാപകനും കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ എൻ.സാബുവും കലാഭവൻമണി സേവന സമിതി പ്രസിഡൻ്റ് അജിൽ മണിമുത്തുമാണ് ഇങ്ങനെയൊരു സംഗീത ആൽബത്തിൻ്റെ നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ചത്.

പ്രശസ്ത ഛായാഗ്രാഹകൻ അയ്യപ്പനാണ് ഈ ആൽബത്തിൻ്റെയും ഛായാഗ്രഹണം നിർവ്വഹിച്ചത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് ആൽബത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചു. എൻ. സാബു, അജിൽ മണിമുത്ത്, സജീവ് എന്നിവർ സംബന്ധിച്ചു.

ഇത്തരം ഒരു പ്രവർത്തനം ഏറ്റെടുത്ത നടത്തിയതിലൂടെ സംസ്ഥാനത്തെ സ്കൂളുകൾക്ക് മാതൃകയാവുകയാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി.

- Advertisment -

Most Popular