30.8 C
Attingal
Saturday, October 5, 2024
HomeNewsAgricultureകൗതുകക്കാഴ്ചയൊരുക്കി അവനവഞ്ചേരി ഹൈസ്കൂളിൽ കടമ്പ് മരം പൂത്തു

കൗതുകക്കാഴ്ചയൊരുക്കി അവനവഞ്ചേരി ഹൈസ്കൂളിൽ കടമ്പ് മരം പൂത്തു

കൊറോണക്കാലത്ത് കൗതുകക്കാഴ്ചയായി കടമ്പ് പൂത്തു. കടമ്പിൻ പൂവിന് കൊറോണ വൈറസിനോടുള്ള രൂപസാദൃശ്യമാണ് കാണുന്നവരിൽ കൗതുകമുണ്ടാക്കുന്നത്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലാണ് പുരാണങ്ങളിൽ പ്രതിപാദ്യമുള്ള കടമ്പ് മരം പൂത്തുലഞ്ഞ് നിൽക്കുന്നത്.

നിത്യഹരിതവനപ്രദേശങ്ങളിൽ വളരുന്ന പുരാണങ്ങളിൽ ഏറെ പ്രശസ്തമായ കടമ്പുമരം അപൂർവ്വമായാണ് സമതലങ്ങളിൽ വളരുന്നത്. മഴക്കാലത്താണ് കടമ്പ് പൂവിടുന്നത്. ഏറെ ഔഷധ ഗുണങ്ങളുള്ള കടമ്പിൻ പൂവ് ശലഭങ്ങൾക്ക് ഏറെ പ്രിയങ്കരമാണ്. ടെന്നിസ്ബാേളിൻ്റെ ആകൃതിയുള്ള കടമ്പിൻ പൂവിന് കൊറോണ വൈറസിനോടുള്ള രൂപ സാദൃശ്യമാണ് കൗതുകകരം.

ശ്രീകൃഷ്ണൻ ഗോപികമാരുടെ വസ്ത്രങ്ങൾ ഒളിപ്പിച്ചത് കsമ്പുമരത്തിലാണെന്നും കാളിയമർദ്ദനത്തിനായി ചാടിയത് കടമ്പുമരത്തിൽ നിന്നാണെന്നും പുരാണത്തിൽ പറയപ്പെടുന്നു. ഓറഞ്ച് കലർന്ന മഞ്ഞ നിറമാണ് പൂക്കൾക്ക്. ഒരു ഇന്തോ-മലയൻ സസ്യമാണ് കടമ്പ് ഇക്കാലത്ത് അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്.

ആറ്റുതീരങ്ങളിൽ കാണാറുള്ള ഈ വൃക്ഷത്തിന് ആറ്റുതേക്ക് എന്നും പേരുണ്ട്. നക്ഷത്രവൃക്ഷ ഗണത്തിൽപ്പെട്ട കടമ്പ് ചതയം നക്ഷത്രക്കാരുടെ വൃക്ഷമാണ്. കടമ്പ് പൂത്തുലഞ്ഞ് നിൽക്കുന്ന വളരെ അപൂർവ്വമായ കാഴ്ച കാണാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ എത്തിയാൽ മതി.

- Advertisment -

Most Popular