30.8 C
Attingal
Saturday, October 5, 2024
HomeNewsLocal Government Announcementsആറ്റിങ്ങൽ നഗരസഭയുടെ 'നഗരപാലിക' അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ആറ്റിങ്ങൽ നഗരസഭയുടെ ‘നഗരപാലിക’ അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ആറ്റിങ്ങൽ നഗരസഭയുടെ മൂന്ന് വർഷത്തെ ‘നഗരപാലിക’ അവാർഡ് തുക ഉൾപ്പടെ അരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കൗൺസിൽ തീരുമാനിച്ചു.

സംസ്ഥാനത്തെ ഏറ്റവും മികച്ച നഗരസഭയായി തെരെഞ്ഞെടുത്തതിന് ലഭിച്ച 40 ലക്ഷം രൂപയും, 10 ലക്ഷം രൂപ തനത് ഫണ്ടിൽ നിന്നുമാണ് നൽകുന്നത്.

ഏറ്റവും മികച്ച നഗരസഭയെ തിരഞ്ഞെടുത്തതിനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് 4 തവണയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ അവാർഡുകളെല്ലാം ആറ്റിങ്ങലിനായിരുന്നു. ഈ തുകയെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് നഗരസഭ നൽകിയത്.

ഇത്തരം സംരഭങ്ങൾക്കും ആറ്റിങ്ങൽ നഗരസഭ മാതൃകയാണെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

- Advertisment -

Most Popular