31.8 C
Attingal
Thursday, February 13, 2025
HomeNewsLocal Newsകൊവിഡ്‌ കാലത്തെ ആറ്റിങ്ങലിലെ ഒരു സായാഹ്നം

കൊവിഡ്‌ കാലത്തെ ആറ്റിങ്ങലിലെ ഒരു സായാഹ്നം

ഇന്നലെ ആണ് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ആദ്യ കൊവിഡ്‌ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. അതിനാലാകണം വൈകുന്നേരം പട്ടണത്തില്‍ തിരക്ക് കുറവായിരുന്നു. ബക്രീദിന്റെ തലേ ദിവസം ആയിരുന്നിട്ട് കൂടി.

കടകളില്‍ വളരെ കുറച്ചേ ആളുകള്‍ ഉള്ളൂ. റോഡില്‍ വാഹനങ്ങളും കുറവാണ്. രണ്ടു ദിവസമായി മഴ പെയ്യുന്നുണ്ട്. തണുത്ത അന്തരീക്ഷത്തില്‍ ആകാശം പതിവിലും മനോഹരമായി തോന്നി.

ആളുകളുടെ വരവ് കുറവാണെങ്കിലും മുനിസിപ്പല്‍ ഓഫീസിന് എതിര്‍ വശത്തുള്ള ബില്‍ഡിങ്ങിലെ കച്ചവടക്കാര്‍ സന്തോഷത്തില്‍ ആണ്. റോഡ്‌ വീതി കൂട്ടുമ്പോള്‍ ആ കടകളൊന്നും ഇടിക്കേണ്ടി വരില്ല എന്ന്‍ അളന്ന്‍ നോക്കിയപ്പോള്‍ ഉറപ്പായി.

ആറ്റിങ്ങലിലെ വ്യാപാരികള്‍ പൊതുവേ മ്ലാനതയില്‍ ആണ്.  ഈ അവസ്ഥ മാറി കാര്യങ്ങള്‍ പഴയ പടി ആകും എന്ന് പ്രതീക്ഷയില്‍ മിക്കവരും മുന്നോട്ട് പോകുന്നു.

ഏവര്‍ക്കും ബക്രീദ് ആശംസകള്‍! 

- Advertisment -

Most Popular